നമോ ടി വി ഉടമയ്ക്കും അവതാരക ശ്രീജയ്ക്കുമെതിരെ പോലീസ് കേസെടുത്തു

single-img
19 September 2021

സമൂഹത്തില്‍ മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കുന്ന യൂ ട്യൂബ് ചാനലായ തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വിക്കെതിരെ പോലീസ് കേസെടുത്തു. ചാനല്‍ ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.

ഇതില്‍ വരുന്ന വിദ്വേഷ വാര്‍ത്തകളുമായി ബന്ധപ്പെട്ട് തിരുവല്ല എസ്എച്ച്ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. അതേസമയം, നമോ ടി വിക്കെതിരെ ഇതുവരെ കേസെടുക്കാത്തതില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.

ഒരു പെണ്‍കുട്ടി വന്ന് പച്ചത്തെറി വിളിച്ചു പറഞ്ഞിട്ടും പോലീസ് നോക്കിനില്‍ക്കുകയാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. നമോ ടി വി പുറത്തുവിട്ട വീഡിയോ സൈബര്‍ സെല്‍ എ ഡി ജി പിക്ക് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു.