വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് കടക്കുന്നു; സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഒരുങ്ങി കുവൈറ്റ്

single-img
18 September 2021

കുവൈറ്റില്‍ നിലവിൽ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം 80 ശതമാനത്തോടടുക്കുകയാണ്. രാജ്യത്ത് ഇതുവരെ 12 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 79 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 71 ശതമാനത്തിലേറെ പേര്‍ക്ക് രണ്ടാം ഡോസും ഇതിനകം നല്‍കിക്കഴിഞ്ഞതായി കുവൈറ്റ് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അറിയിച്ചു.

വാക്‌സിനേഷൻ നൽകുന്നതിലെ പുരോഗതിയോടൊപ്പം പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചുപോകുന്നതിന്റെ ഒരു അടി മാത്രം അകലെയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് ചേർന്ന കാബിനറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശെയ്ഖ് സബാഹ് അല്‍ ഖാലിദ്.