മതസ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി: കേരള പോലീസ്

single-img
18 September 2021

സോഷ്യല്‍ മീഡിയയില്‍ മതസ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ‘ സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.’