സോണിയാ ഗാന്ധി പറഞ്ഞു; പഞ്ചാബ് മുഖ്യന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചു

single-img
18 September 2021

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്. പഞ്ചാബ് മുഖ്യന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചു. അദ്ദേഹം തന്റെ രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറി. മുപ്പതിലധികം എംഎൽഎമാർ ആംആദ്മി പാർട്ടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെ കോൺഗ്രസ് പാർട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന എഐസിസി സർവ്വെയും അദ്ദേഹത്തിന് എതിരായി വന്നിരുന്നു. താന്‍ സോണിയാ ഗാന്ധി യുമായി നേരില്‍ സംസാരിച്ച ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.മുഖ്യമന്ത്രിയുടെ രാജി സന്നദ്ധത രാവിലെ തന്നെ സോണിയയെ അറിയിച്ചു.

താന്‍ അപമാനിതനായാണ് പടി ഇറങ്ങുന്നതെന്ന് അമരീന്ദർ സിംഗ് സോണിയ ഗാന്ധിയോട് പറഞ്ഞു. ഇനിയും മുഖ്യമന്ത്രി തുടരാൻ താൽപര്യമില്ലെന്നും സോണിയയെ അറിയിച്ചു. തന്നെ രണ്ട് തവണ നിയമസഭ കക്ഷി യോഗം ചേർന്നിട്ടും അറിയിച്ചില്ല. മുതിർന്ന നേതാവായ തനിക്ക് എങ്ങനെ അപമാനം സഹിക്കാനാവുമെന്നും രാജിവേളയിൽ അദ്ദേഹം പറഞ്ഞു. ഭാവി തീരുമാനം സാഹചര്യങ്ങൾക്കനുസരിച്ചാകുമെന്നും അദ്ദേഹം വിശദീകരിച്ചു.