ആ പ്രത്യേക വിഭാഗം ഇപ്പൊ ഊഹിക്കുന്നത് ഇങ്ങനെയാണ്; ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ഐഷ സുല്‍ത്താന

single-img
18 September 2021

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ഭരണവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സംഘപരിവാര്‍ സൈബര്‍ ആക്രമണം നേരിടുന്ന ഐഷ സുല്‍ത്താന സംഘപരിവാറിനെതിരെ പരിഹാസവുമായി ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു. സിനിമാ ചിത്രീകരണത്തിന്റെ ഇടയില്‍ എടുത്ത സ്റ്റില്‍ എന്ന് ഐഷ വ്യക്തമാക്കുമ്പോഴും ” ആ പ്രതേക വിഭാഗം ഇപ്പൊ ഊഹിക്കുന്നത് ഇങ്ങനെയാണ് : “ഞങളുടെയൊരു ഊഹം ശരിയാണെങ്കി ഞങ്ങൾ ഊഹിക്കുന്നതൊന്നും ശരിയാവണില്ലല്ലല്ലോ” അല്ലേ… എന്ന് ക്യാപ്ഷന്‍ കൊടുത്തിട്ടുണ്ട്.

തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്ന രീതിയിലുള്ള ഒരു ചിത്രമാണ് സംവിധായികയും നടിയുംകൂടിയായ ഐഷ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

https://www.facebook.com/photo?fbid=485915546236397&set=a.315336749960945