ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറുന്നു

single-img
18 September 2021

പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി പര്യടനത്തില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്മാറിയതിന് പിന്നാലെ ഇംഗ്ലണ്ടും പര്യടനത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം രണ്ട് ടി20 മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് പാകിസ്ഥാനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.

പക്ഷെ അവര്‍ ഇപ്പോള്‍ പറയുന്നത് അടുത്ത 24-48 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് ബോര്‍ഡിന്റെ അന്തിമതീരുമാനമുണ്ടാകുമെന്നാണ്.ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത് ഇങ്ങിനെ:

”പാകിസ്ഥാനെതിരേ നടക്കേണ്ട പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്മാറിയത് ഞങ്ങള്‍ മനസിലാക്കുന്നു. അവിടെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഞങ്ങളുടെ സുരക്ഷാവിഭാഗം പ്രതിനിധികള്‍ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. അവരോടു ബന്ധപ്പെട്ട ശേഷം പര്യടനം തുടരണമോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ തീരുമാനമെടുക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇക്കാര്യം ഞങ്ങള്‍ അറിയിക്കും.”