പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം ജന്മദിനം

single-img
17 September 2021

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്റെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യമാകെ സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിൽ മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജന്മദിനത്തോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ദേശീയ സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ജന്മദിനം ബിജെപിയുടെ കേരള ഘടകവും ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ ഓരോ സമുദായത്തിന്റെയും ആചാരമനുസരിച്ചാകും പ്രാർത്ഥന നടത്തുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

ഇതിനെല്ലാം പുറമേ, രാജ്യമാകെ വാക്‌സീൻ സ്വീകരിക്കുന്ന ആളുകൾക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ ‘നമോ ആപ്പ്’ വഴി പ്രചരിപ്പിക്കുന്നുമുണ്ട്.യുപിയില്‍ ഗംഗാനദിയിൽ 71 ഇടങ്ങളിൽ ശുചീകരണം നടത്തുന്നുണ്ട്.