കിറ്റെക്സിനെതിരെ പ്രവര്‍ത്തിച്ചാല്‍ ബോംബെറിഞ്ഞു കൊല്ലും; എൽദോസ് കുന്നപ്പള്ളിക്ക് ഐഎസിന്റെ പേരിൽ ഭീഷണി സന്ദേശം

single-img
17 September 2021

പെരുമ്പാവൂർ എംഎൽഎയായ എൽദോസ് കുന്നപ്പള്ളിക്ക് ഭീകര സംഘടന ഐഎസിന്റെ പേരിൽ ഭീഷണി സന്ദേശം. ഇദ്ദേഹത്തിന് ലഭിച്ച കത്തില്‍ പിടി തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ, ഉമ്മൻചാണ്ടി തുടങ്ങിയവർക്കെല്ലാം എതിരെ രൂക്ഷമായ ഭാഷയില്‍ അസഭ്യ വർഷവും നടത്തിയിട്ടുണ്ട്.

കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്ന കത്തിൽ എഴുതിയ ആളിനെ വെങ്ങോലയിലെ ഐഎസ് അംഗമാണെന്നു വ്യക്തമാക്കുന്നുണ്ട്. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസവും ഈ കത്തിൽ വച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശരിയായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. കത്ത് ലഭിച്ച എംഎൽഎ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകി.