വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കാൻ വനിതാ ജീവനക്കാര്‍ക്ക് വിലക്കുമായി താലിബാൻ

single-img
17 September 2021

അഫ്ഗാനിസ്ഥാനില്‍ വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കാന്‍ വനിതാ ജീവനക്കാര്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പടുത്തി. സ്ത്രീകള്‍ക്ക് പകരം പുരുഷന്മാരെ മാത്രമാണ് ഇപ്പോള്‍ ഇവിടേക്കു പ്രവേശിപ്പിക്കുന്നത് എന്ന് വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങളോടു പറഞ്ഞു.

ഇവിടെ ജോലി ചെയുന്ന നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നാണ് ജീവനക്കാരി മാധ്യമങ്ങളോടു പറഞ്ഞത്. അതേസമയം, ഇന്ന് മുതല്‍ സംഭവത്തില്‍ പ്രതിഷേധിച്ചു മന്ത്രാലയത്തിനു സമീപം പ്രതിഷേധ പ്രകടനം നടത്താനാണ് വനിത ഉദ്യോഗസ്ഥരുടെ തീരുമാനം.

നേരത്തെ രാജ്യത്തെ വനിതകളെ കായിക മത്സരത്തില്‍ നിന്ന് താലിബാന്‍ വിലക്കിയിരുന്നു. ഇതിനെതിരെ നടന്ന ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് താലിബാന്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.