13 ഹൊറര്‍ സിനിമകള്‍ കണ്ടാല്‍ 1 ലക്ഷം രൂപ പ്രതിഫലം; വാഗ്ദാനവുമായി അമേരിക്കന്‍ കമ്പനി

single-img
17 September 2021

ഭയപ്പെടുത്തുന്ന സിനിമകള്‍ കാണാന്‍ നിങ്ങള്‍ക്ക് ഭയമില്ല എങ്കില്‍ ഹൊറർ മൂവി ഹാർട്ട് റേറ്റ് അനലിസ്റ്റ് എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കാം. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിനാൻസ്ബസ് കമ്പനിയാണ് 13 ഹൊറർ സിനിമകൾ കാണുന്നതിന് 1,300 ഡോളർ, ഏകദേശം 95,800 രൂപ വരെ ഒരാള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

സിനിമകള്‍ കാണുന്ന വ്യക്തിഒരു ഫിറ്റ്ബിറ്റ് സ്മാർട്ട് വാച്ച് ധരിച്ചാണ് കാണേണ്ടത്. പ്രസ്തുത വ്യക്തിയുടെ വ്യക്തിയുടെ ഹൃദയമിടിപ്പിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാൻ സ്മാർട്ട് വാച്ച് ഉപയോഗിക്കുമെന്ന് കമ്പനി അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതേവരെ ലോകത്ത് നിർമ്മിച്ചതിൽ വച്ച് ഏറ്റവും പേടിപ്പെടുത്തുന്ന 13 സിനിമകളാണ് നിങ്ങള്‍ കാണേണ്ടത്. സോ, അമിറ്റിവില്ലെ ഹൊറർ, എ ക്വയറ്റ് പ്ലേസ്, എ ക്വയറ്റ് പ്ലേസ് പാർട്ട് 2, കാൻഡിമാൻ, ഇൻസിഡിയസ് എന്നിവയാണ് ഹൊറർ ഫെസ്റ്റ് വാച്ച് ലിസ്റ്റിലെ ചില സിനിമകൾ. ദി ബ്ലെയർ വിച്ച് പ്രോജക്റ്റ്, സിനിസ്റ്റർ, ഗെറ്റ് ഔട്ട്, ദി പർജ്, ഹാലോവീൻ (2018), പാരനോർമൽ ആക്റ്റിവിറ്റി, അന്നബെല്ലെ തുടങ്ങിയവയാണ് മറ്റുള്ള സിനിമകൾ.