നരേന്ദ്രമോദി ദൈവത്തിന്റെ പ്രതിപുരുഷന്‍: കേന്ദ്രമന്ത്രി പശുപതികുമാര്‍ പരസ്

single-img
17 September 2021

ഇന്ന് എഴുപത്തിഒന്നാം ജന്മ ദിനത്തില്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തിന്റെ പ്രതിപുരുഷനെന്ന് പുകഴ്ത്തി കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ പശുപതികുമാര്‍ പരസ് . സ്വാതന്ത്രം ലഭിച്ച ശേഷം ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ രാഷ്ട്രത്തലവനാണ് മോദിയെന്നും പശുപതികുമാര്‍ പറഞ്ഞു.

രാജ്യത്തെ പാവങ്ങള്‍ക്കും അവശ വിഭാഗക്കാര്‍ക്കുമായി മോദി അഹോരാത്രം പണിയെടുക്കുകയാണെന്നും പശുപതികുമാര്‍ പറയുന്നു. ഇതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസയും, ദീര്‍ഘായുസ്സും നേര്‍ന്നു കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. മന്ത്രിയുടെ കുറിപ്പ് ഇങ്ങിനെ:

നാമാരും ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ദൈവത്തിന്റെ രൂപത്തില്‍ നമ്മുടെയെല്ലാവരുടെയും മനസ്സില്‍ നരേന്ദ്രമോദിയുടെ രൂപമാണുള്ളത്. നമ്മുടെ രാജ്യത്തിന്റെ വിധി തീരുമാനിക്കുന്ന അദ്ദേഹം ദൈവത്തിന്റെ മറ്റൊരു രൂപമാണ്.