നാർക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്ത്: മുഖ്യമന്ത്രി

single-img
17 September 2021

നാർക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്ത് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുഷിച്ച ചിന്താഗതിയുള്ള ചില ആളുകൾ അവരുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി തെറ്റായ വഴിയിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പുതുതലമുറയെ തകർക്കാനുള്ള ഇത്തരക്കാരുടെ ശ്രമത്തെ സ്റ്റുഡന്റ് പോലീസിന് തടയാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 164 സ്കൂളുകളിലെ സ്റ്റുഡൻറ് പോലീസ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം സമ്പാദിക്കുന്നതിനായി വളർന്നുവരുന്ന തലമുറയെ തകർക്കുന്ന രീതിയിലുള്ള ശ്രമമാണ് ലഹരിവ്യാപനത്തിലൂടെ നടക്കുന്നത്. സ്റ്റുഡന്റ് പോലീസുകാർക്ക് സ്കൂളുകളിലെ ലഹരി വ്യാപനം തടയാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.