കാശ്മീര്‍, യുഎപിഎ വിഷയങ്ങളില്‍ ഇന്ത്യയോട് ആശങ്ക രേഖപ്പെടുത്തി യുഎന്‍ സ്ഥാനപതി

single-img
16 September 2021

ഇന്ത്യയിലാകെ വിവിധ കാരണങ്ങളാല്‍ ജനങ്ങള്‍ക്ക് മേല്‍ യുഎപി എ ചുമത്തുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ സ്ഥാനപതി മിഷേല്‍ ബേഷ്‌ലെറ്റ്. ഇന്ത്യ ജമ്മു കാശ്മീരില്‍ ആശയവിനിമയത്തിന് ഏര്‍പ്പെടുത്ത വിലക്കിനേയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.

ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ യു എ പി.എ ചുമത്തിയത് ജമ്മു കാശ്മീരിലാണെന്നും മിഷേല്‍ ബേഷ്‌ലെറ്റ് പറഞ്ഞു. ജനങ്ങള്‍ പൊതു സമ്മേളനം നടത്താന്‍ ഇന്ത്യന്‍ അധികാരികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നുംകാശ്മീരില്‍ ആശയവിനിമയങ്ങള്‍ക്ക് ഇപ്പോഴും തടസങ്ങള്‍ ഉണ്ടെന്നും മിഷേല്‍ ചൂണ്ടിക്കാട്ടി.

അതേസമയം തന്നെ,ജമ്മു കശ്മീരിലെ തീവ്രവാദത്തെ ചെറുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ അംഗീകരിക്കുകയാണെന്നും മിഷേല്‍ പറഞ്ഞു. പക്ഷെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്നും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.