പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാനായിരുന്ന പൂന്തുറ സിറാജ് അന്തരിച്ചു

single-img
16 September 2021

പി ഡി പിയുടെ മുന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആദേഹത്തിന്റെ അന്ത്യം. പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മഅ്ദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് പൂന്തുറ സിറാജ്.

ഇദ്ദേഹം മൂന്ന് തവണ തിരുവനന്തപുരം നഗരസഭാംഗമായിരുന്നു. സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിറാജ് പി ഡി പി വിടുകയും ഇടത് മുന്നണിയുടെ ഭാഗമായ ഐ എന്‍ എല്ലില്‍ ചേരുകയും ചെയ്തിരുന്നു.

1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.