കൊടിക്കുന്നിൽ സുരേഷ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറി; സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്ന് ജി രതികുമാർ

single-img
16 September 2021

സംസ്ഥാനത്തെ കെപിസിസി വർക്കിം​ഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരെ ഗുരുതരമായ ആരോപണവുമായി കോൺ​ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ജി രതികുമാർ. കൊടിക്കുന്നിൽ സുരേഷ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയെന്നും അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്നും രതികുമാര്‍ ആവശ്യപ്പെട്ടു .

കൊടിക്കുന്നില്‍ പാർട്ടിയിൽ പിന്നാക്കക്കാരെ വളരാൻ അനുവദിക്കുന്നില്ലെന്നും രതികുമാർ ആരോപിച്ചു. കെപിസിസിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ജി രതികുമാർ കോണ്‍ഗ്രസില്‍ നിന്നും നിന്ന് രാജിവച്ച് ഇന്നലെയാണ് സിപിഎമ്മിൽ ചേർന്നത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുദേവന് ഒപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.