പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ പിന്തുണച്ച് ജോസ് കെ മാണി

single-img
16 September 2021

പാലാ ബിഷപ്പ് നടത്തിയ നാർകോട്ടിക് ജിഹാദ് പരാമർശത്തെ പിന്തുണച്ച് കേരളാ കോൺ​ഗ്രസ് നേതാവ് ജോസ് കെ മാണി. ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെതിരെയാണെന്ന് ജോസ് കെ മാണി വിശദീകരിച്ചു. അഭിപ്രായപ്പെട്ടത്. മാത്രമല്ല, മുഖ്യമന്ത്രി ബിഷപ്പിനെ തള്ളിപറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി ഓർമ്മപ്പെടുത്തി.

മയക്കുമരുന്ന് എന്ന വിപത്തിനെതിരെ സാമൂഹ്യ ജാഗ്രത വേണം എന്നാണ് ബിഷപ്പ് പറഞ്ഞത്. അല്ലാതെ ഒരു മതങ്ങളെയും ഉന്നംവച്ചല്ല ആ പ്രസ്താവന. മുഖ്യമന്ത്രിയും ഇടത് മുന്നണിയും പറഞ്ഞത് ഇക്കാര്യം തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം, പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്.