സുരേഷ് ഗോപിയെ കണ്ടയുടൻ സല്യൂട്ട് നൽകി സിഐ; അടുത്ത് വിളിച്ച് ചെവിയിൽ സ്വകാര്യം പറഞ്ഞ് സുരേഷ് ഗോപി

single-img
16 September 2021

കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ സ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമായ പിന്നാലെ ഇന്ന് ചോദിക്കാതെ തന്നെ അദ്ദേഹത്തിന് സല്യൂട്ട് ലഭിച്ചു. പാല മുത്തോലി പഞ്ചായത്തിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിക്ക് സിഐ ചോദിക്കാതെ തന്നെ സല്യൂട്ട് നല്‍കുകയായിരുന്നു.

സിഐ നല്‍കിയ സല്യൂട്ട് കണ്ടയുടൻ സുരേഷ് ഗോപി അദ്ദേഹത്തെ അരികിലേക്ക് വിളിച്ച് ചെവിയിൽ സ്വകാര്യം പറയുകയും ചെയ്തു. ആ സമയം എന്താണ് സുരേഷ് ഗോപി പറഞ്ഞതെന്ന് ഇരുവരും വ്യക്തമാക്കിയില്ലെങ്കിലും, സുരേഷ് ഗോപി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘അവിടെ സല്യൂട്ട് കിട്ടി, അതുകഴിഞ്ഞു. ഞാൻ പറയുന്നത് ഇതു വേണ്ടെന്നാണ്’.