10 വർഷക്കാലം നീണ്ട ഒറ്റമുറിയിൽ നിറഞ്ഞ പ്രണയം ഇനി വിവാഹത്തിലേക്ക്

single-img
15 September 2021

കേരളാ സമൂഹത്തെ അത്ഭുതപ്പെടുത്തി 10 വർഷം ഒറ്റമുറിയിൽ നിറഞ്ഞ പ്രണയം വിവാഹത്തിലേക്ക്. പാലക്കാട് നെന്മാറയിലെ റഹ്മാൻ ഇന്ന് സജിതയെ നിയമപരമായി വിവാഹം ‌ചെയ്യും. നെന്മാറ സബ്‌ രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാരേജ് ആക്‌ട് പ്രകാരമാണ് ഇവർ വിവാഹിതരാകുന്നത്.

നിലവില്‍ റഹ്‌മാനും സജിതയും വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് കഴിയുന്നത്. നേരത്തേ റഹ്‌മാനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയുന്നു. അതിനിടയില്‍ റഹ്‌മാനെ സഹോതുടര്‍ന്നുണ്ടായ പോലീസ് അന്വേഷണത്തിലാണ് 10 വർഷത്തെ പ്രണയജീവിതത്തിന്റെ ചരിത്രം പുറംലോകമറിഞ്ഞത്.

2010 ഫെബ്രുവരിയിലായിരുന്നു റഹ്‌മാനോടൊപ്പം ജീവിക്കാൻ 18വയസുള്ള സജിത വീടുവിട്ടിറങ്ങിയത്. സമീപ പ്രദേശങ്ങളില്‍ ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാൻ സജിതയെ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു. ഇത്രയും ദീര്‍ഘകാലം ഇരുവരും ഒരുമിച്ച്‌ താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികൾ സ്വീകരിച്ചത്. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യസംഘം നൽകും.