ജയലളിതയുടെ ബയോപിക്കിന് ശേഷം സീതയായി കങ്കണ എത്തുന്നു

single-img
15 September 2021

തമിഴ്നാടിന്റെ മുന്‍മുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയുടെ ബയോപിക്കിന് ശേഷം മറ്റൊരു ഐതിഹ്യ ചിത്രവുമായി എത്തുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ദി ഇന്‍കാര്‍ണേഷന്‍- സീത’ എന്ന പിരിയഡ് ഡ്രാമയാണ് ഈ പുതിയ ചിത്രം.

അലൗകിക് ദേശായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ സീതയായാണ് കങ്കണ വേഷമിടുന്നത്.ദക്ഷിണ ഇന്ത്യയില്‍ തലൈവി എന്ന ബഹുഭാഷ ചിത്രത്തിന് തിരക്കഥ എഴുതിയ കെ.വി വിജയേന്ദ്ര പ്രസാദാണ് സീതയുടെയും തിരക്കഥ ഒരുക്കുന്നത്.

വളരെധീരയും വീഴ്ചകളില്‍ തളരാത്തവളുമായ ഇന്ത്യന്‍ വനിതയുടെ പ്രതീകത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിനായി കങ്കണയെ തെരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് സിനിമയുടെ പ്രഖ്യാപനത്തിനൊപ്പം നിര്‍മാതാവ് സലോണി ശര്‍മ പറഞ്ഞത്.