എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെ പെരുമാറുന്നു; സിപിഐക്ക് എതിരെ പരാതിയുമായി ജോസ് കെ മാണി

single-img
15 September 2021

സംസ്ഥാനത്തെ ഇടതുമുന്നണിയില്‍ സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി.തങ്ങളോടു എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി ഉന്നയിക്കുന്നു.

ഒരു പക്ഷെ മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടി. തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ല. സിപിഐ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും കേരള കോണ്‍​ഗ്രസ് ആരോപിക്കുന്നു.

സംസ്ഥാന നിയമസഭാ തെര‍ഞ്ഞെടുപ്പിലെ പ്രധാന വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.കേരളാ കോണ്‍ഗ്രസ് യു ഡി എഫ്​ ഘടകകക്ഷിയായിരുന്ന കാലത്ത്​ തങ്ങളോടുണ്ടായിരുന്ന അതേ നിലപാടാണ്​ സി പി ഐ ഇപ്പോഴും തുടരുന്നതെന്നാണ്​ കേരള കോണ്‍ഗ്രസ്​ ആരോപിക്കുന്നത്​.