യോഗി സര്‍ക്കാര്‍ ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ ഇരട്ട നേട്ടങ്ങൾ എന്നതിന് ഉദാഹരണം: പ്രധാനമന്ത്രി

single-img
14 September 2021

യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ ഇരട്ട നേട്ടങ്ങൾ” എന്നതിന് ഉത്തമ ഉദാഹരണമായി യുപി മാറി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു കാലഘട്ടത്തില്‍ രാജ്യത്തിന്റെ വികസനത്തിന് തടസ്സമായി കണ്ടിരുന്ന യു പി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വികസന പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നതിൽ തനിക്ക് അതിയായ സംതൃപ്തി തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള അലിഗഡിൽ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് സർവകലാശാല ആരംഭിച്ചതിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യുപി ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ ഇരട്ട നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമായി മാറിയിരിക്കുന്നു, കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി സർക്കാരുകളുടെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയെ ആക്രമിക്കാൻ മുൻകാലങ്ങളിൽ “ഇരട്ട എഞ്ചിൻ” പരാമർശം നടത്തിയ എതിരാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു.

ഗുണ്ടകൾ മാത്രം സംസ്ഥാനം ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ കൊള്ളക്കാരും മാഫിയ നേതാക്കളും അഴികൾക്ക് പിന്നിലാണ്. അഴിമതിക്കാർ എങ്ങനെ മന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടു എന്നതും സംസ്ഥാനത്ത് നടന്ന അഴിമതികളും യുപിയിലെ ജനങ്ങൾക്ക് മറക്കാനാകില്ല. മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനെയും മായാവതിയെയും പേരെടുത്തു പറയാതെ മോദി വിമർശിച്ചു.