ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറംതള്ളേണ്ടിവരും; കെ പി അനിൽ കുമാറിനെ പരിഹസിച്ച് ടി സിദ്ദിഖ്

single-img
14 September 2021

കോണ്‍ ഗ്രസില്‍ നിന്നും പുറത്തുവന്നശേഷം നടത്തിയ കെ പി അനിൽ കുമാറിന്റെ സിപിഎം പ്രവേശനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് രംഗത്ത്. ചിലപ്പോള്‍ നിർബദ്ധിത സാഹചര്യങ്ങളിൽ ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറംതള്ളേണ്ടി വരുമെന്ന് സിദ്ദിഖ് പറഞ്ഞു.

തന്റെ സോഷ്യല്‍ മീഡിയയില്‍ അനിൽ കുമാറിനെ സ്വീകരിച്ച സിപിഎമ്മിനെതിരെ രൂക്ഷമായ പരിഹാസമാണ് സിദ്ദിഖ് ചൊരിഞ്ഞത്. മാലിന്യം പുറംതള്ളുമ്പോൾ അത് ഏറ്റെടുക്കാൻ ചലർ തയ്യാറാകുന്നത് നല്ലകാര്യമാണെന്ന് സിദ്ദിഖ് പറഞ്ഞു. അവരെ നമ്മൾ അഭിനന്ദിക്കേണ്ടിയിരിക്കുന്നു, ആ നല്ല മനസ് ആരും കാണാതെ പോകരുത്‌.സിദ്ദിഖ് പറഞ്ഞു.

സിദ്ദിഖിന്റെ ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

“ഇപ്പോൾ പുഴകൾ നേരിടുന്ന ഏററവുംവലിയ പ്രശ്നം മലിനീകരണമാണ്. പലതരം മലിനീകരണങ്ങൾ… പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം. കീടനാശിനി പ്രയോഗങ്ങൾ, രാസവസ്തുക്കൾ ഒഴുക്കിവിടൽ, പ്ലാസ്റ്റിക്കും സർവമാലിന്യങ്ങളും ഒഴുക്കിവിടുന്നു. എങ്ങോട്ടാണ് നമ്മൾ? പ്രകൃതിയുടെ മരണം സംസ്കാരത്തിന്റെ മരണമാണ്. നമ്മുടെതന്നെ മരണമാണ്. ജലമില്ലാഞ്ഞാൽ എന്തു സംസ്കാരവും എന്തു ജീവിതവും എന്തു ജീവനും?”

“എന്നാൽ, ചില നിർബന്ധിത സാഹചര്യങ്ങളിൽ ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികമാണ്. മുന്നോട്ടുള്ള പോക്കിന് അങ്ങനെ ചെയ്യാൻ നിർബന്ധിതമാകും. എന്നാൽ ആ മാലിന്യം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാവുന്നുവെങ്കിൽ അത്‌ നല്ല കാര്യമായി കരുതണം. അവരെ നമ്മൾ അഭിനന്ദിക്കേണ്ടിയിരിക്കുന്നു, ആ നല്ല മനസ് ആരും കാണാതെ പോകരുത്‌.” സിദ്ദിഖ് പറഞ്ഞു.