മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം; ജാഗ്രതാ നിര്‍ദ്ദേശവുമായി കർണാടക ആരോഗ്യവകുപ്പ്

single-img
14 September 2021

കര്‍ണാടകയിലെ മംഗളൂരുവിൽ ഒരാൾക്ക് നിപ രോഗലക്ഷണം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഇയാളുടെ സാമ്പിൾ പുനെയിലെ ലാബിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി അയച്ചു. ജനങ്ങളോട് ജാഗ്രത പുലർത്താൻ കർണാടക ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

മംഗളൂരുവിലുള്ള ഒരു ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ നിപ രോഗലക്ഷണങ്ങളോടെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിയത്. അടുത്ത ദിവസങ്ങളില്‍ ഇയാൾ ഗോവ സന്ദർശിക്കുകയും ചെയ്തിരുന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സമീപ സംസ്ഥാനമായ കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന പരിശോധനകളാണ് അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയിരുന്നത്.