സ്വീഡിഷ് അന്താരാഷ്ട്ര ചലചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ‘ജോജി’

single-img
14 September 2021

ഈ വര്‍ഷത്തെ സ്വീഡിഷ് അന്താരാഷ്ട്ര ചലചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഫഹദ് നായകനായ മലയാള സിനിമ ജോജി. ഈ വിവരം ചിത്രത്തിന്റെ സംവിധായൻ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവർ ഫെസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.

ഓണ്‍ ലൈനായി ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ദേശീയ അന്തർദേശീയ തലത്തിൽ പോലും ചർച്ചചെയ്യപ്പെട്ടിരുന്നു. വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്തമായ നാടകം ‘മാക്ബത്തി’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മലയാളത്തില്‍ സിനിമയുടെ തിരക്കഥ ഒരുക്കിയത്.

ദേശീയ പുരസ്ക്കാര ജേതാവായ ശ്യാം പുഷ്‌കരനാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങിയത്.