ഗോഡ്‌സെയുടെ പ്രസംഗം പോലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു; എസ്‌ ഐക്കെതിരെ നടപടി

single-img
14 September 2021

രാജ്യത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ പ്രസംഗം പോലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി.

തലസ്ഥാനത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണപിള്ളക്കെതിരെയാണ് സ്ഥലം മാറ്റ നടപടി സ്വീകരിച്ചത്. നിലവിൽ ഇദ്ദേഹത്തെ തൃശൂരിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ക്ഷേത്രം സ്‌റ്റേഷനിലെ പോലീസുകാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇദ്ദേഹം ഗോഡ്‌സെയുടെ പ്രസംഗം പങ്കുവെച്ചത്.