സോഷ്യൽ മീഡിയാ ഉപയോഗത്തിൽ ജാഗ്രത പാലിക്കണം; പോലീസുദ്യോഗസ്ഥർക്ക് നിര്‍ദ്ദേശവുമായി ഡി ജി പി

single-img
14 September 2021

സോഷ്യൽ മീഡിയഉപയോഗിക്കുമ്പോള്‍ പോലീസുദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന സര്‍ക്കുലറുമായി ഡി ജി പി. യാതൊരു കാരണവശാലും ഫോൺ കോളുകള്‍ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്. ഈ നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പ്രത്യേകം പറയുന്നു

നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റും പാറശാലയിലെ ഒരു പോലീസുകാരനുമായ സംഭാഷണം പുറത്തുവരികയും വിവാദമാകുകയും ചെയ്തിരുന്നു. ജുഡീഷ്യറിയെ മോശമാക്കുന്ന രീതിയിൽ ഇത് വ്യാഖ്യാനിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്യുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഡി ജി പിയുടെ സർക്കുലർ