താലിബാനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധവുമായി അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍

single-img
14 September 2021

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ താലിബാനെതിരെ അഫ്ഗാനില നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ഇതിനിടയില്‍ പാക് വിരുദ്ധമുദ്രാവാക്യങ്ങളുയര്‍ത്തി. ‘പാക്കിസ്ഥാനും ഭീകരവാദവും ഒരു നാണയത്തിന്‍റെ ഇരുമുഖങ്ങളാണ്, പാക് ഇന്‍റലിജന്‍സ് ഏജന്‍സി ഐ സ്ഐ അഫ്ഗാന്‍ വിടുക’ , എന്നിങ്ങിനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

‘അഫ്ഗാനിലെ പഞ്ച്ശീറിലുണ്ടായിരുന്ന ഞങ്ങളുടെ ബന്ധുക്കളെ എല്ലാവരെയും പാക് എയര്‍ഫോഴ്സ് കൊന്നു കളഞ്ഞു. അതിനാലാണ് ഞങ്ങള്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധിക്കുന്നത്’. പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.’പാക്കിസ്ഥാന്‍ നടത്തുന്ന ഭീകരവാദത്തിനെതിരെ ഞങ്ങള്‍ ഇന്ത്യയുടെ സഹായമാവശ്യപ്പെടുകയാണ്. ഞങ്ങള്‍ താലിബാനും ഐ എസ്ഐ ക്കുമെതിരാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.