ഫാത്തിമ തഹ്‍ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി മുസ്ലിം ലീഗ്

single-img
13 September 2021

ഹരിത വിവാദത്തിൽ എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്‍ലിയെ മുസ്ലിം ലീഗ് നീക്കി. സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലെ പി കെ നവാസിന് എതിരായ പരാതിക്ക് പിന്നില്‍ ഫാത്തിമ തഹ്‍ലിയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഗുരുതര അച്ചടക്ക ലംഘനം ഫാത്തിമ നടത്തിയെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകിയ മുന്‍ ഹരിത ഭാരവാഹികൾക്ക് തഹ്‍ലിയ പിന്തുണ നൽകിയിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റി പുനസംഘടനയിലും ഫാത്തിമ തഹ്ലിയ പരസ്യമായി തന്നെ അസംതൃപ്തി പ്രകടപ്പിച്ചിരുന്നു.

അതേസമയം, തന്നെ നീക്കം ചെയ്ത പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഫാത്തിമ തഹ്‍ലി പറഞ്ഞു. തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.