പശുവിനെ കറക്കുന്ന വീഡിയോ പങ്കുവെച്ച നിവേദ തോമസ്‌ വെട്ടിലായി; ഉയരുന്നത് രൂക്ഷ വിമര്‍ശനം

single-img
13 September 2021

ദക്ഷിണേന്ത്യൻ ഭാഷകളിൽ പ്രശസ്തയായ നടി നിവേദ തോമസ് തന്റെ സോഷ്യൽ മീഡിയാ ഇന്‍സ്റ്റഗ്രാമില്‍ പശുവിനെ കറക്കുന്ന ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ഉള്‍പ്പടെ വ്യാപക വിമര്‍ശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ മാസം ഏഴിനായിരുന്നു നിവേദ ഒരു ഫാമിലെ പശുവിനെ കറക്കുന്നതിന്റെ ഒരു വീഡിയോ പങ്കുവെച്ചത്. ശാന്തമായി പശുവിൽ നിന്നും ഒരു പാത്രം നിറയെ കറന്ന പാല്‍ പ്രേക്ഷകരെ ഉയര്‍ത്തി കാണിച്ചിട്ട് ഉണ്ടാക്കിയ ഒരു കപ്പ് കാപ്പിയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. മാത്രമല്ല, ഇതോടൊപ്പം തന്റെ പ്രവൃത്തിയില്‍ താന്‍ ‘സന്തോഷിക്കുന്നു’ എന്നും താരം വീഡിയോടൊപ്പം എഴുതുകയുണ്ടായി. എന്നാൽ വീഡിയോ പങ്കിട്ട് മണിക്കൂറുകള്‍ക്കകം വിമര്‍ശനങ്ങളും എത്തി തുടങ്ങി.

ഒരിക്കലും സന്തോഷം പ്രകടിപ്പിക്കാനുള്ള ശരിയായ ഒരു മാര്‍ഗ്ഗം ഇതല്ലെന്നാണ് വിര്‍ശനത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ആളുകൾ മൃഗങ്ങളെ ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കമന്റുകള്‍ ചെയ്തു. നിവേദ ഫെമിനിസത്തില്‍ വിശ്വസിക്കുന്നതിനാല്‍ മറ്റൊരു സ്ത്രീക്ക് (പശു) വേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മറ്റൊരു കാലാവസ്ഥാ പ്രവര്‍ത്തകയായ തേജ പ്രതികരിച്ചത്.

https://www.instagram.com/reel/CTgx82SHlTo/?utm_source=ig_embed&ig_rid=8a0d8cfe-f9d4-42fe-ba68-d57fc62c324b