ട്വന്റി- 20 ലോകകപ്പ്: പാകിസ്ഥാനെ പരിശീലിപ്പിക്കാന്‍ എത്തുന്നത് സാക്ഷാല്‍ മാത്യു ഹെയ്ഡൻ

single-img
13 September 2021

ഇത്തവണ ഐ സി സിയുടെ ട്വന്റി- 20 ലോകകപ്പിൽ പാകിസ്ഥാനെ പരിശീലിപ്പിക്കുന്നത് ആസ്ട്രേലിയയുടെ മുൻ ക്രിക്കറ്റർ മാത്യു ഹെയ്ഡൻ. തന്റെ കരിയറിൽ 1993 മുതൽ 2008 വരെ ആസ്ട്രേലിയക്കു വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഹെയ്ഡൻ, 2003ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ലോകകപ്പിൽ ആസ്ട്രേലിയയുടെ കിരീട നേട്ടത്തിനു പിന്നിലെ പ്രധാന വിജയശില്പി കൂടിയായിരുന്നു.

ഹെയ്ഡന് പുറമെ ദക്ഷിണാഫ്രിക്കയുടെ മുൻ ഫാസ്റ്റ് ബൗളർ വെർണൻ ഫിലാൻഡറിനെ ബൗളിംഗ് പരിശീലകനായും പാകിസ്ഥാൻ ഇപ്പോൾ നിയമിച്ചിട്ടുണ്ട്. അടുത്തമാസം 24ന് ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. പിന്നാലെ 26ന് ന്യൂസിലാൻഡിനെതിരെയും 29ന് അഫ്ഗാനിസ്ഥാനെതിരെയുമാണ് പാകിസ്ഥാന്റെ അവശേഷിക്കുന്ന മത്സരങ്ങൾ.