തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ തോല്‍വിക്ക് കാരണം കെ സുധാകരനും റിജില്‍ മാക്കുറ്റിയും; വിമര്‍ശനവുമായി ലീഗ്

single-img
13 September 2021

നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നേരിട്ട പരാജയത്തിന്റെ കാരണം കെ.സുധാകരനും റിജില്‍ മാക്കുറ്റിയുമാണെന്ന് മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ശക്തികേന്ദ്രങ്ങളില്‍ പോലും യു ഡി എഫിന് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയതെന്ന് വിമര്‍ശനത്തില്‍ പറയുന്നു.

ഇതോടൊപ്പം തന്നെ, ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ അലംഭാവം കാട്ടിയെന്നാണ് ലീഗ് യോഗത്തിലെ വിമര്‍ശനം.