പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ ബി ജെ പി

single-img
13 September 2021

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം സി പി എമ്മും കോൺ​ഗ്രസും ഒരേ പോലെ എതിർത്തതോടെ ഇതിനെ ഒരു രാഷ്ട്രീയ ആയുധമാക്കാൻ ബി ജെ പി തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇന്ന് കോട്ടയത്ത് എത്തും.

ചങ്ങനാശ്ശേരിയില്‍ പാർട്ടി പരിപാടിക്കെത്തുന്ന സുരേന്ദ്രൻ ബിഷപ്പിനെ നേരിട്ട് തന്നെ കണ്ടേയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പരാമർശം രാഷ്ട്രീയ വിവാദമായതോടെ ഈ സമയത്ത് ഇത്തരത്തില്‍ ഒരു രാഷ്ട്രീയ കൂടിക്കാഴ്ചയ്ക്ക് കത്തോലിക സഭ തയ്യാറാകുമോ എന്ന് വ്യക്തമല്ല.