ഗുജറാത്തിൽ പതിനേഴാമത് മുഖ്യമന്ത്രി; ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

single-img
13 September 2021

ഗുജറാത്തില്‍ പതിനേഴാമത് മുഖ്യമന്ത്രിയായി മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ശേഷം 2.20നാണ് ചടങ്ങ്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ ചടങ്ങിനെത്തും. സംസ്ഥാന മന്ത്രിസഭ മറ്റന്നാളാകും സത്യപ്രതിജ്ഞ ചെയ്യുക. കഴിഞ്ഞ ദിവസമായിരുന്നു അപ്രതീക്ഷിതമായി വിജയ് രൂപാണി രാജിവെച്ചത്.

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിലെ വീഴ്ചയും ജനങ്ങള്‍ക്കിടയിലെ ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍. അതിനു ശേഷം ഉപമുഖ്യമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുവന്ന മറ്റ് രണ്ട് പേരുകള്‍.

നേരത്തെ 2016 ല്‍ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേൽ രാജിവെച്ചത്. അതിനു ശേഷം വിജയ് രൂപാണിയുടെ സ്ഥാനാരോഹണവും ഏവരെയും അമ്പരപ്പിച്ചു. ഇപ്പോഴിതാ, അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഗുജറാത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.