ഒ​ന്നാം തീ​യ​തികളിലെ അ​വ​ധി ഒ​ഴി​വാ​ക്കാൻ നീക്കവുമായി​ ബാ​റു​ട​മ​കൾ​

single-img
13 September 2021

യു ഡി എ​ഫ്​ സ​ര്‍​ക്കാ​റിന്റെ കാലത്ത് സംസ്ഥാനത്ത്​ ഒ​ന്നാം തീ​യ​തി മ​ദ്യ​ശാ​ല​ക​ള്‍​ക്ക്​ അ​വ​ധി ന​ല്‍​കിയ തീരുമാനം ഒ​ഴി​വാ​ക്കാൻ​ ബാ​റു​ട​മ​ക​ളു​ടെ നീ​ക്കം. ഈ ദിവസം ബാ​റു​ക​ളി​ല്‍ ഇ​രു​ത്തി മ​ദ്യ​വി​ത​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന സ​ര്‍​ക്കാ​റി​ന്​ നി​വേ​ദ​നം ന​ല്‍​കി.

കോ​വി​ഡ്​ പ്രതിസന്ധിയില്‍ തങ്ങള്‍ക്ക്​ കോ​ടി​ക​ളു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യാ​ണ്​ ബാ​റു​ട​മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.പാ​ര്‍​സ​ല്‍ വി​ത​ര​ണം കൊ​ണ്ടു​മാ​ത്രം ഇ​നി മു​ന്നോ​ട്ട്​ പോ​കാ​നാ​കി​ല്ല. കോ​ടി​ക​ള്‍ ചെ​ല​വാ​ക്കി നി​ര്‍​മി​ച്ച ബാ​റു​ക​ള്‍ ത​ക​രു​ക​യാ​ണെ​ന്നും അ​വ​ര്‍ നിവേദനത്തില്‍ സൂചിപ്പിക്കുന്നു.

ത​ങ്ങ​ള്‍​ക്കു​ണ്ടാ​യ ന​ഷ്​​ടം നി​ക​ത്തു​ന്ന​തി​ന്​ മുൻപ്​ ​ ന​ല്‍​കി​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം നി​കു​തി​യി​ള​വ്​ ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​വ​ര്‍ മു​​ന്നോ​ട്ടു​വെ​​ക്കു​ന്നു. അതേസമയം, ഇക്കാര്യത്തില്‍ സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ര്‍ക്കാ​രിനെ ഇ​ക്കാ​ര്യം അ​റി​യാ​ക്കാ​മെ​ന്നും മ​ന്ത്രി എം ​വി ഗോ​വി​ന്ദ​ന്‍ ബാ​റു​ട​മ​ക​ളെ അ​റി​യി​ച്ചു.