ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും; പാലാ ബിഷപ്പിന് പിന്തുണയുമായി യൂത്ത് കോൺ​ഗ്രസ്

single-img
9 September 2021

മുസ്ലിം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദവും ഇപ്പോൾ ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദുമുണ്ടെന്ന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്ത്.

ബിഷപ്പ് ഉന്നയിച്ച വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർഥ്യങ്ങൾ പുറത്തു കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും അതൊരു സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

കേരളത്തില്‍ സി പി എമ്മും ബി ജെ പിയും ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സത്യം കണ്ടെത്തണം എന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വികാരമെന്നും പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആർവി ജോസ് പറയുന്നു.

നാർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നു എന്നായിരുന്നു പാലാ ബിഷപ്പ് വചനസന്ദേശത്തിൽ പറഞ്ഞത്. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.