സിക്‌സറിക്കാനുള്ള ബൗളര്‍മാരെ സിക്‌സറടിക്കുക തന്നെ വേണം; കളിയില്‍ സമീപനം മാറ്റില്ലെന്ന് സഞ്ജു സാംസണ്‍

single-img
9 September 2021

ഇക്കുറി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടംനേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട കളിക്കാരനാണ് മലയാളിയായ സഞ്ജു സാംസണ്‍. ഐപിഎല്‍ മത്സരങ്ങളിലെ മികച്ച പ്രകടനം സഞ്ജുവിനെ ദേശീയ ടീമിലെത്തിച്ചെങ്കിലും സ്ഥിരതയില്ലായ്മ കാരണം മാത്രം ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ല. എന്നാല്‍ ഇപ്പോള്‍ ടീമില്‍ ഇടം ലഭിക്കാത്തതിന് പിന്നാലെ തന്റെ സമീപനം മാറ്റില്ലെന്ന്അറിയിച്ചിരിക്കുകയാണ് സഞ്ജു.

“ഒരു മത്സരത്തില്‍ കളിക്കാനായി കളത്തിലിറങ്ങിക്കഴിഞ്ഞാല്‍ നമുക്ക് പല സാഹചര്യങ്ങളോടും ഒത്തുപോകാനുണ്ട്. അങ്ങിനെയുള്ളപ്പോള്‍ സിക്‌സറിക്കാനുള്ള ബൗളര്‍മാരെ സിക്‌സറടിക്കുക തന്നെ വേണം. ആ സമയം ഞാന്‍ പുറത്തായാല്‍ പിന്നെ എന്താണ് സംഭവിക്കുകയെന്നത് ആലോചിക്കാറില്ല.

ഞാന്‍ എപ്പോഴും സ്വതസിദ്ധമായ കളിയില്‍ ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുക. ക്രിക്കറ്റില്‍ ടി20 ഫോര്‍മാറ്റില്‍ റിസ്‌ക് ഏറെയാണ്. എന്നാല്‍ അതിലൂടെ ലഭിക്കുന്ന റിവാര്‍ഡ് ഹൃദ്യമാണ്.’ സഞ്ജു പറയുന്നു.