വിവാഹമോചനം നേടാൻ ഭാര്യയുടെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

single-img
9 September 2021

മുംബൈയില്‍ വിവാഹ മോചനം ലഭിക്കാനായി ഭാര്യയുടെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. അശ്ലീല വീഡിയോ ഭർത്താവിന് കൈമാറിയ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഭർത്താവിന്റെ കൂടെ അറസ്റ്റിലായ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.

അതിന് ശേഷം 5.20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷെ പണം ലഭിക്കാതിരുന്നതോടെ ഇയാൾ വീഡിയോ ഭർത്താവിന് അയച്ചു നൽകുകയായിരുന്നു. ഇതിനെ തുടർന്ന് വിവാഹമോചനം ലഭിക്കാനായി ഭർത്താവ് ഈ വീഡിയോ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.