രോഗ വ്യാപനം കൂടിയിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ എടുത്തു കളയുന്നു; തീരുമാനവുമായി ദക്ഷിണ കൊറിയ

single-img
9 September 2021

കൊവിഡ് വ്യാപനം കൂടുമ്പോഴും ജനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എടുത്തു കളയാനുള്ള പദ്ധതികള്‍ നടപ്പാക്കുന്ന ഏഷ്യ പസഫിക് മേഖലയിലെ ആദ്യ രാജ്യമായി ദക്ഷിണ കൊറിയ മാറുന്നു. രാജ്യത്തിന്റെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി (കെഡിസിഎ) അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,100 ലധികം പുതിയ പ്രാദേശിക അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 17 മുതല്‍ ആരംഭിക്കുന്ന അവധി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് പ്രതീക്ഷിക്കുകയും ചെയ്യുന്നത്.

അതേസമയം, പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ ഓഫീസ് ബുധനാഴ്ച നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യമായ പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങളില്‍ 80% മുതിര്‍ന്നവര്‍ക്കും രണ്ട് ഡോസും ലഭിച്ചു കഴിഞ്ഞാല്‍ ഇളവ് വരുത്തുമെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ദക്ഷിണ കൊറിയന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ സോണ്‍ യംഗ്-റേ, നിലവിലെ വാക്‌സിനേഷന്‍ നിരക്കില്‍, ഒക്ടോബര്‍ അവസാനത്തോടെ ലക്ഷ്യം കൈവരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ചൊവ്വാഴ്ച വരെ, ഏകദേശം 71% ദക്ഷിണ മുതിര്‍ന്നവര്‍ക്ക് ഒരു ഡോസ് വാക്‌സിനും ഏകദേശം 42.6% പേര്‍ക്ക് പൂര്‍ണ്ണമായും വാക്‌സിനേഷനും നല്‍കി . ഇതോടൊപ്പം മരണസംഖ്യ ഇപ്പോള്‍ 2,343 ആയി ഉയരുകയും ചെയ്തു.