ചുമതലാ ബോധമുള്ള പാർട്ടിയായി കേരളത്തിലെ കോൺഗ്രസിനെ പുനക്രമീകരിക്കും: കെ സുധാകരന്‍

single-img
9 September 2021

വ്യക്തമായ ചുമതലാ ബോധമുള്ള പാർട്ടിയായി സംസ്ഥാനത്തെ കോൺഗ്രസിനെ പുനക്രമീകരിക്കാനാണ് നീക്കമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.ഇതിന്റെ ഭാഗമായി പാർട്ടിയുടെ യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെ ചുമതല വീതിച്ച് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് ശേഷം ഓരോ കമ്മിറ്റിയുടെയും പ്രവർത്തനം ആറ് മാസം കൂടുമ്പോൾ വിലയിരുത്തും.

ഇതോടൊപ്പം തന്നെ പാർട്ടിയിൽ വനിതാ പ്രാതിനിധ്യവും ഉറപ്പാക്കും. അതിനായി നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്ത് കമ്മിറ്റിയിൽ വനിത പ്രസിഡന്റെന്ന നിബന്ധന ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരുതരത്തിലും അച്ചടക്കരാഹിത്യം കോൺഗ്രസ് പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. ഗ്രൂപ്പുമായി ബന്ധപ്പെട്ട യോഗങ്ങളെ കർശനമായി നിരീക്ഷിക്കും.

പാർട്ടിക്ക് തിരിച്ചടിയാകുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ പാർട്ടി നേതാക്കൾക്കിടയിൽ ഫ്ലക്സ് രാഷ്ട്രീയം വിലക്കും. ഒരേ സമയം ഒരു പദവി മാത്രമേ പാർട്ടി നേതാക്കൾക്ക് ഇനി അനുവദിക്കൂ. ത്രിതല പത്മായത്ത് സമിതികളെ നിരീക്ഷിക്കാൻ സഹകരണ സെൽ കൊണ്ടുവരുമെന്നും വ്യക്തമാക്കി.