ചന്ദ്രിക കള്ളപ്പണ ഇടപാട്: വിവരങ്ങള്‍ ഇ ഡിയ്ക്ക് കൈമാറി: കെടി ജലീല്‍

single-img
9 September 2021

മലപ്പുറം എ ആര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്നും മുൻ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ. ചന്ദ്രികയില്‍ നടന്ന കള്ളപ്പണ ഇടപാടിനെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്നും ഇന്ന് വൈകിട്ട് കേന്ദ്ര ഏജൻസിയായ ഇ ഡിയ്ക്ക് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

നിലവിൽ എ ആര്‍ ബാങ്ക് തട്ടിപ്പില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് ജലീല്‍ പറഞ്ഞു. ഇന്ന് ഇഡിയുടെ മുന്നിൽ ചന്ദ്രികയിലെ കള്ളപ്പണം ഉപയോഗിച്ച് ഭൂമി വാങ്ങിയത് ഉള്‍പ്പെടെ ഉള്ള തെളിവുകള്‍ കൈ മാറിയെന്നാണ് ജലീല്‍ അറിയിച്ചത്.