കേരളാ കോണ്‍ഗ്രസിന്റെ വരവ് ഇടത് മുന്നണിക്ക് നേട്ടമുണ്ടാക്കിയില്ല; വിലയിരുത്തലുമായി സിപിഐ

single-img
9 September 2021

ഇടതു മുന്നണിയിലേക്കുള്ള കേരള കോൺഗ്രസ് എമ്മിന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്തില്ലെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്. കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളായി കണക്കാക്കുന്ന പാലായിലും കടുത്തുരുത്തിയിലും ഉണ്ടായ തെരഞ്ഞെടുപ്പ് പരാജയങ്ങളെ ഉദാഹരണമായി കണ്ടാണ് സിപിഐ ഈ വിലയിരുത്തല്‍ നടത്തിയത്.

ഇന്ന് നടക്കുന്ന സിപിഐ നിര്‍വാഹക സമിതിയിലും നാളെ നടക്കുന്ന സംസ്ഥാന കൗൺസിലിലും അവതരിപ്പിക്കുന്ന അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയും. കരുതിയിരുന്ന പോലെ കേരള കോണ്‍ഗ്രസിന് വലിയ ശക്തിയുണ്ടായിരുന്നെങ്കില്‍ ഉറപ്പുള്ള കോട്ടയായ പാലായിലെയും കടുത്തുരുത്തിയിലും തോല്‍ക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലായിൽ പാര്‍ട്ടിയുടെ തന്നെ അധ്യക്ഷനായ ജോസ് കെ മാണിയും കടുത്തുരുത്തിയിൽ പ്രധാന നേതാവായ സ്റ്റീഫൻ ജോര്‍ജുമാണ് പരാജയപ്പെട്ടത്.ഇതോടൊപ്പം തന്നെ . കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ വിജയം ഒന്നാം എൽഡിഎഫ് സര്‍ക്കാരിന്റെ വിജയമാണെന്ന് റിപ്പോര്‍ട്ട് പറയാതെ പറയുകയും ചെയ്യുന്നു.

പൊതുവായ വിലയിരുത്തലില്‍ കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം യുഡിഎഫിനെ ആകെഒന്നു പ്രതിരോധത്തിലാക്കാൻ ഉപകരിച്ചുവെന്ന് സിപിഐ വിലയിരുത്തുന്നു. ഇതോടൊപ്പം തന്നെ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടായ തിരിച്ചടിയും സിപിഐ വിലയിരുത്തുന്നു. കരുനാഗപ്പള്ളി, മൂവാറ്റുപുഴ, അടൂർ എന്നീ മണ്ഡലങ്ങളിലെ തോൽവിയാണ് സമിതി വിലയിരുത്തിയത്.