റാഡിക്കൽ ഇസ്ലാമിന്റെ ഇസ്ലാമിസം ലോകത്തിന് ഒന്നാം തരം സുരക്ഷാ ഭീഷണി: ടോണി ബ്ലെയർ

single-img
8 September 2021

റാഡിക്കൽ ഇസ്ലാമുകള്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രമെന്ന നിലയിലും തങ്ങളുടെ ലക്ഷ്യം കെെവരിക്കുന്നതിന് അക്രമം ഉപയോ​ഗിക്കുന്നു എന്ന നിലയിലും ഇസ്ലാമിസം ലോകത്തിന് ഒന്നാം തരം സുരക്ഷാ ഭീഷണിയാണെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ.

അമേരിക്കയില്‍ അടന്ന സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ലണ്ടൻ തിങ്ക് ടാങ്ക് റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങിനെ: “റാഡിക്കൽ ഇസ്ലാമുകള്‍ ഇസ്ലാമിസത്തിൽ വിശ്വസിക്കുകമാത്രമല്ല അവര്‍ തങ്ങളുടെ മതത്തെ ഒരു രാഷ്ട്രീയ സിദ്ധാന്തമായി മാറ്റുന്നു.

ലക്ഷ്യം നേടാനായി സായുധ പോരാട്ടം നടത്തണം എങ്കില്‍പോലും , അതിനെ ന്യായീകരിക്കുന്നതിലും റാഡിക്കൽ ഇസ്ലാം വിശ്വസിക്കുന്നു. അതേസമയം മറ്റുള്ള ഇസ്ലാമിസ്റ്റുകൾ ഈ ലക്ഷ്യത്തോട് യോജിക്കുന്നുണ്ടെങ്കിലും ഹിംസയെ അകറ്റിനിർത്തുന്നു. എന്റെ കാഴ്ചപ്പാടിൽ, ഇസ്ലാമിസം ഒന്നാന്തരം സുരക്ഷാ ഭീഷണിയാണ്.

സെപ്തംബർ 11ന് പ്രദർശിപ്പിച്ചതുപോലെ, വളരെ അകലെയായിരുന്നാലും അത് നമ്മിലേക്ക് വരുമെന്നും ബ്ലെയർ പറഞ്ഞു. താലിബാൻ റാഡിക്കൽ ഇസ്ലാമിന്റെ ആഗോള പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് എടുത്ത് പറഞ്ഞ അദ്ദേഹം ഈ പ്രസ്ഥാനത്തിൽ നിരവധി വ്യത്യസ്ത ഗ്രൂപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവർ ഒരേ അടിസ്ഥാന ആശയങ്ങൾ പങ്കിടുന്നുവെന്നും ചൂണ്ടിക്കാട്ടി.