നിപ ആശങ്ക അകലുന്നു; പരിശോധനയ്ക്ക് അയച്ച സമ്പർക്കപ്പട്ടികയിലെ 20 പേരുടെയും ഫലം നെഗറ്റീവ്

single-img
8 September 2021

കേരളത്തിന്റെ നിപ ആശങ്ക അകലുന്നു. അവസാനമായി പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി. ഇതോടികൂടി ഇതുവരെ പരിശോധനയ്ക്കയച്ച 30 സാംപിളുകളും നെഗറ്റീവായെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വൈറസ് ബാധ സ്ഥിതീകരിച്ച് മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായത്. അതേസമയം നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇവരില്‍ ഇനിയും 42 ദിവസം നിരീക്ഷണം തുടരും

വൈറസിന്റെ ഉറവിടം കണ്ടെത്താനായി കാട്ടു പന്നികളെയും പരിശോധിക്കും. നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്ത മംഗലത്ത് കാട്ടു പന്നികളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് കാട്ടു പന്നികളെയും പരിശോധനക്ക് വിധേയമാക്കുന്നത്. ഇതിനായി വനംവകുപ്പിന്‍റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് കാട്ടുപന്നികളുടെ സാമ്പിളുകള്‍ ശേഖരിക്കും.