വിവാഹിതയായ യുവതി 10 വർഷത്തിനിടെ ഒളിച്ചോടിയത് 25 വ്യത്യസ്ത ആളുകളുടെ കൂടെ

single-img
8 September 2021

വിവാഹിതയായ യുവതി അവസാന 10 വർഷത്തിനിടെ ഒളിച്ചോടിയത് 25 വ്യത്യസ്ത ആളുകളുടെ കൂടെ. എന്നാൽ പോലും ഇവർതിരിച്ചുവന്നാൽ ഇപ്പോൾ സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അസമിലുള്ള ധിങ് ലഹ്ക്കർ ജില്ലയിലാണ് ഇത്തരത്തിൽ ഒരു സംഭവം.

ഈ ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഓരോ സമയവും ഈ യുവതി ആർക്കെങ്കിലുമൊക്കെ ഒപ്പം ഒളിച്ചോടും. ഏതാനും ദിവസങ്ങൾക്കു ശേഷം തിരികെയെത്തുകയും ചെയ്യുകയാണ് പതിവ്. ഏറ്റവും ഒടുവിൽ നാട്ടുകാരനായ ഒരാൾക്കൊപ്പമാണ് പോയത്.

ഈ യുവതിയുടെ ഭർത്താവ് ഡ്രൈവറാണ്. “ഈ മാസം നാലിന് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ എന്റെ ഭാര്യയെ കാണുന്നില്ല. വെറും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അടുത്ത വീട്ടിൽ ഏൽ‌പ്പിച്ച ശേഷമാണ് അവർ പോയത്. ആടിന് തീറ്റ തേടി പോകുകയാണെന്നാണ് പറഞ്ഞത്. 22,000 രൂപയും ആഭരണങ്ങളുമായാണ് ഓടിപ്പോയത്. ആർക്കൊപ്പമാണ് പോയതെന്ന് കൃത്യമായി അറിയില്ല,’ ഭർത്താവ് പറയുന്നു.