കുരങ്ങുകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ വീടിന്‍റെ ടെറസിൽനിന്ന് ചാടി; ബിജെപി നേതാവിന്‍റെ ഭാര്യ മരിച്ചു

single-img
8 September 2021

യുപിയിൽ കുരങ്ങുകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ വീടിന്‍റെ ടെറസിൽനിന്ന് ചാടിയ ബിജെപി നേതാവിന്‍റെ ഭാര്യ മരിച്ചു. സംസ്ഥാനത്തെ ഷാംലി ജില്ലയിലെ കൈരാന ടൗണിലെ സ്വന്തം വീടി​ന്‍റെ ടെറസിലേക്ക് പോയ 50കാരിയായ സുഷമാ ദേവിയാണ് ദാരുണമായി മരിച്ചത്​.

പ്രദേശത്തെ പ്രാദേശിക ബി ജെ പി നേതാവ് അനില്‍ കുമാര്‍ ചൗഹാ​ന്‍റെ ഭാര്യയാണ്​ ഇവര്‍​. ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

ദാരുണമായ ഈ സംഭവം നടക്കുമ്പോൾ ഭർത്താവ് അനിൽ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രാദേശിക ബിജെപി നേതാവായ അനിൽ അന്തരിച്ച മുൻ പാർട്ടി എംപിയായ ഹുക്കും സിങ്ങിന്റെ അനന്തരവനാണ്.