സോഷ്യല്‍ മീഡിയയിലൂടെ ഐഎസ് പ്രചാരണം; മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രവുമായി എൻഐഎ

single-img
8 September 2021

സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിന്റെ ആശയ പ്രചാരണം നടത്തി എന്ന കേസിൽ മൂന്ന് മലയാളികൾക്കെതിരെ യുഎപിഎ ഉള്‍പ്പെടെ ചുമത്തി ഡൽഹി എൻഐഎ പ്രത്യേക കോടതിയിയില്‍ കുറ്റപത്രം സമർപ്പിച്ച് എൻഐഎ.

കേരളത്തിലെ മലപ്പുറം സ്വദേശി അബു യാഹിയ എന്ന മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. സോഷ്യല്‍ മീഡിയയായ ടെലഗ്രാം, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ ഐ എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

മാത്രമല്ല, ഈ രീതിയിലെ പ്രചാരണത്തിനായി കൂടുതൽ ആൾക്കാരെ റിക്രൂട്ട് ചെയ്‌തെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഇവരില്‍ മുഹമ്മദ് അമീൻ എന്ന പ്രതി കശ്മീരിൽ 2020 മാർച്ചിൽ കശ്മീരിലെത്തി ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടു. രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാൻ പ്രതികളായ മുഹമ്മദ് അമീനും, കൂട്ടുപ്രതി റഹീസ് റഷീദും, കശ്മീരിലെ വിൽ‌സൺ കശ്മീരി എന്ന മുഹമ്മദ് വഖാർ ലോണിയുമായി ചേർന്ന് ഫണ്ട് ഇടപാടുകൾ നടത്തിയെന്നും കുറ്റപത്രത്തിൽ എന്‍ഐഎ ആരോപിക്കുന്നു.