വിരാട് കോലി നയിക്കും; ട്വന്റി -20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

single-img
8 September 2021

വിരാട് കോലി ക്യാപ്റ്റനായി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയും മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ അശ്വിന്‍ നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ടി-20 ടീമില്‍ തിരിച്ചെത്തി രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. യുഎഇയില്‍ ഒക്ടോബര്‍ 23നാണ് ട്വന്റി 20 ലോകകപ്പ് തുടങ്ങുക.

എം എസ്ധോണിയെ ട്വന്റി-20 ലോകകപ്പിനുള്ള ടീമിന്റെ ഉപദേഷ്ടാവായും നിയമിച്ചു. ടീമിന്റെ ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും എത്തുമ്പോൾ മധ്യനിരയില്‍ നായകന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് എന്നിവരുമുണ്ട്.

രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിലെത്തി.പേസ് ബൗളര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണുള്ളത്. സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരായി അശ്വിനൊപ്പം രാഹുല്‍ ചാഹറും അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തിയപ്പോള്‍ ബൗളിംഗ് ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ബാറ്റിംഗ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യയും ടീമിലെത്തി. ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.