കേരളത്തിലെ കൊവിഡ് പ്രതിരോധം പരാജയം; മികച്ചത് യുപിയിലേത്: സാബു എം ജേക്കബ്

single-img
8 September 2021

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ചാനൽ ചർച്ചയിൽ കൊവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ്. കേരളം നടത്തുന്ന കൊവിഡ് പ്രതിരോധം പരാജയമാണെന്നും യുപിയിലേത് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇതേ ചാനൽ പരിപാടിയിൽ കിറ്റക്സിനെ യോഗി യുപിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

യുപിയിൽ ഒരാൾക്ക് വ്യവസായം തുടങ്ങാൻ എന്തൊക്കെ സൗകര്യങ്ങൾ ആവശ്യമാണെന്ന അവതാരകന്റെ ചാടിയതു വ്യവസായത്തിനായി പണം മുടക്കുന്നവ‍ര്‍ മനസമാധാനം ആഗ്രഹിക്കും. യുപി രണ്ടാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണ്. ഒന്നാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ. തെലങ്കാന ക്ഷണിച്ചത് അനുസരിച്ചാണ് അവിടേക്ക് ആദ്യം പോയത്. സമാനമായ സാഹചര്യം ആര് ഒരുക്കി തന്നാലും അവിടേക്ക് പോകുമെന്നാണ് സാബു എം ജേക്കബ് പറഞ്ഞത്.

ഇപ്പോൾ തന്നെ കിറ്റക്സിൽ യുപിയിൽ നിന്നുള്ള 700 ജീവനക്കാരുണ്ട്. നാട്ടിൽ പോയി മടങ്ങിയെത്തുന്ന യുപിയിൽ നിന്നുള്ള ജീവനക്കാരെ പരിശോധിക്കുമ്പോൾ അവരിൽ ഒരാൾ പോലും പോസിറ്റീവല്ല. ഇക്കാര്യത്തിൽ യുപി സ‍ര്‍ക്കാരിനെ അഭിനന്ദിക്കുന്നു.

അതേസമയം കേരളത്തിലെ 50 ജീവനക്കാരെ പരിശോധിക്കുമ്പോൾ അവരിൽ 20 പേരും പോസിറ്റീവാണ്. അതായത് യുപിയിൽ നിന്നും കേരളം വരെ സഞ്ചരിച്ചിട്ടും ആ‍ര്‍ക്കും കൊവിഡ് ബാധിച്ചില്ല. യുപിയിലെ കൊവിഡ് പ്രതിരോധം അഭിനന്ദനം അ‍ര്‍ഹിക്കുന്നതാണെന്ന് സാബു എം ജേക്കബ്

ഇവിടെ കേരളാ സ‍ര്‍ക്കാര്‍ അനാവശ്യമായി നിയന്ത്രണങ്ങൾ ഏ‍ര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാക്സിൻ ഉപയോഗിച്ചു മാത്രമേ കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കൂ. എന്നാൽ കേരള സ‍ര്‍ക്കാര്‍ നിയന്ത്രണം ശക്തിപ്പെടുത്തിയാണ് കൊവിഡിനെ പ്രതിരോധിക്കുന്നത്. നിലവിൽ എവിടെയാണ് നിയന്ത്രണങ്ങളുള്ളതെന്ന് ജനങ്ങൾക്കു പോലും അറിയില്ലെന്നും സാബു പറഞ്ഞു.