രണ്ട് യുവതികള്‍ പ്രണയിച്ചത് ഒരാളെ; ആരെ വിവാഹം ചെയ്യണമെന്ന് ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത് അധികൃതര്‍

single-img
7 September 2021

കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ നടന്നത് വളരെ രസകരവും വിചിത്രവുമായ ഒരു കാര്യമാണ്. ഇവിടെയുള്ള രണ്ട് യുവതികള്‍ ഒരേ വ്യക്തിയെ വിവാഹം കഴിക്കാന്‍ അവകാശവാദമുന്നയിച്ചതോടെ ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത് അധികൃതര്‍ വധുവിനെ കണ്ടെത്തുകയായിരുന്നു. കര്‍ണാടകയിലെ സക്‌ലേഷ്പൂര്‍ താലൂക്കിലാണ് സംഭവം.

27 വയസുള്ള യുവാവ് ഒരു വര്‍ഷം മുമ്പാണ് അടുത്തുള്ള ഗ്രാമത്തിലുള്ള 20 കാരിയുമായി പ്രണയത്തിലായത്. ഇവര്‍ ഇടയ്ക്കൊക്കെ നഗരത്തില്‍ പോയി ഒരുമിച്ച് ഷോപ്പിങ് നടത്തുകയും ചെയ്യുമായിരുന്നു . അവസാന ആറുമാസം മുമ്പ് ഇതേ യുവാവ് സമപ്രായക്കാരിയായ മറ്റൊരു യുവതിയുമായി സൗഹൃദത്തിലാവുകയും രണ്ടു പെന്കുട്ടികലോടും ഒരുപോലെ യുവാവ് ബന്ധം തുടരുകയും ചെയ്തു. എന്നാല്‍ ഒരുസമയം പോലും ഈ രണ്ട് യുവതികളും തങ്ങളുടെ കാമുകന്‍ മറ്റൊരാളെ പ്രണയിക്കുന്നത് പരസ്പരം അറിഞ്ഞിരുന്നില്ല.

അങ്ങിനെയിരിക്കെ യുവാവിന്റെ ബന്ധുക്കളിലൊരാള്‍ ഇയാളെ ഒരു പെണ്‍കുട്ടിക്കൊപ്പം കാണുകയും അദ്ദേഹത്തിന്റെ പിതാവിനെ വിവരമറിയിക്കുകയും ചെയ്തു. താന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് അയാള്‍ കുടുംബത്തെ അറിയിച്ചെങ്കിലും അത് നിരസിച്ച പിതാവ് മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹമുറപ്പിച്ചു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടികളിലൊരാള്‍ യുവാവുമായുള്ള തന്റെ ബന്ധം വീട്ടിലറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് വിവാഹാലോചനക്കായി യുവതിയുടെ ബന്ധുക്കള്‍ ഇയാളുടെ വീട്ടിലെത്തി.ഈ സമയം തന്നെ രണ്ടാമത്തെ യുവതിയും സംഭവമറിഞ്ഞ് തന്റെ വീട്ടുകാരെയും വിവാഹാലോചനക്കായി ഇയാളുടെ വീട്ടിലേക്കയച്ചു. ത്രികോണപ്രണയത്തില്‍ യുവാവിന്റെ കുടുംബം പ്രതിസന്ധിയിലായതോടെയാണ് വിഷയം പഞ്ചായത്തിന്റെ മുമ്പിലെത്തിയത്.