കേരളത്തിലെ നിപ മരണം; അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്നാട്

single-img
7 September 2021

ഇഞ്ഞ ദിവസം കേരളത്തില്‍ കേരളത്തിൽ നിപ മരണം കൂടി സ്ഥിതീകരിക്കപ്പെട്ടതോടെ നിയന്ത്രണങ്ങൾ കർശനമാക്കി അതിർത്തികൾ. നിലവിലുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചും പരിശോധന കർശനമാക്കിയുമാണ് തമിഴ്നാട് സർക്കാർ പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യാനെത്തുന്നവർ വാളയാർ ഉൾപ്പെടെയുള്ള ചെക്പോസ്റ്റുകളിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയരാകണം.

ആവശ്യമായ രേഖകളില്ലാതെ എത്തുന്നവരെ മടക്കി അയയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന നിലപാടിലാണ് അധികൃ‌തർ. നേരത്തെ കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണമുയർന്ന സാഹചര്യത്തിൽ പോലും അതിർത്തികളിൽ ഇളവുകൾ നൽകാൻ തമിഴ്നാട് തയാറായിരുന്നു.

എന്നാല്‍ ഇപ്പോഴുള്ള നിപയുടെ തീവ്രത കണക്കിലെടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. താപ പരിശോധന, 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ ഫലം, രണ്ട് വാക്സിനെടുത്തതിന്റെ സാക്ഷ്യപത്രം, തമിഴ്നാട്ടിലേക്കുള്ള ഇ പാസ് തുടങ്ങിയ രേഖകളില്ലാത്തവർക്ക് മടങ്ങേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.